നിലമ്പൂരിലെ കഥ പറയുമ്പോള്‍ തേക്കിന്റെയും കാടിന്റെയും കഥകള്‍ ഒന്നും ഇല്ലേ എന്ന ഒരു ചോദ്യം ഉയര്‍ന്നിട്ടു കുറച്ചായി.
അങ്ങനെ ആണ് ഫോറസ്റെര്‍ രാജു വിന്റെ കഥ വരുന്നത്. രാജു പഠിക്കുന്ന കാലം, മുതലേ വളരെ ഫേമസ് ആണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് രാജു വിദ്യാര്‍ഥി ഫെഡറഷന്‍ പ്രവര്‍ത്തകന്‍ ആയിരുന്നു. ഉശിരുള്ള ഒരു സഖാവ്. ഒരിക്കല്‍ സമരം നടത്തിയിട്ട് ക്ലാസ്സ് വിട്ടില്ല. വരാന്തയിലൂടെ 4-5 വട്ടം പ്രകടനം നടന്നു പോയി. പ്രിന്‍സിക്ക് ഒരു കുലുക്കവും ഇല്ല. അപ്പോള്‍ നേതാവായ 'ഹോചിമിന്‍ ' പറഞ്ഞു "ഇതിങ്ങനെ പോയാല്‍ ശരി ആവില്ല." രാജു ഉടനെ തന്നെ
അതിനു പരിഹാരം കണ്ടു ഓടിപ്പോയി ഓഫീസിനു അടുത്ത് കെട്ടിയിരുന്ന ബെല്ല് എടുത്തു കയ്യില്‍ പിടിച്ചു വരാന്തയിലൂടെ ശീവേലി പോലെ അടിച്ചു കൊണ്ട് നടന്നു. എന്നിട്ട് ആ ബെല്ല് കൊണ്ട് പോയി കിണറ്റില്‍ ഇട്ടു. അന്ന് ക്ലാസ്സ് വിട്ടു പക്ഷെ രാജു വിനെ പ്രിന്‍സിപല്‍ സസ്പെന്‍ഡ് ചെയതു. പിന്നെ നാട്ടിലെ പ്രധാനികളും പാര്‍ട്ടി കാരും പള്ളിക്കാരും ഒക്കെ വന്നു മദ്ധ്യം പറഞ്ഞിട്ടാണ് രാജു വിനെ തിരിച്ചെടുത്തത്. പക്ഷെ രാജു വിനു ഒരു മാറ്റവും ഉണ്ടായില്ല..
ഇതേ രാജുവിന്റെ നേതൃത്തത്തിലാണ് ഒരു ഏപ്രില്‍ 1 ന് ബഹുമാനപ്പെട്ട വൈസ് പ്രിന്‍സിപ്പലിന്റെ വീടിന്റെ മുന്‍പിലെ പേര് എഴുതിയ ബോര്‍ഡ് മൃഗാശുപത്രിയുടെ മുന്‍പില്‍ സ്ഥാപിക്കുകയും അവിടത്തെ ബോര്‍ഡ് എടുത്തു മറ്റേതു എടുത്തിടത്ത് സ്ഥാപിക്കുകയും ചെയ്തത്. മറ്റൊരു അവസരത്തില്‍ എടുത്ത ഫോട്ടോ നന്നായില്ല എന്ന കാരണം പറഞ്ഞു നാട്ടിലെ " ചിത്രാ സ്റ്റുഡിയോ " എന്ന ബോര്‍ഡ് ന് മുന്‍പില്‍ ഒരു "വി" കൂടി ചേര്‍ത്ത് 'വി"ചിത്രാ" സ്റ്റുഡിയോ ആക്കുകയും ചെയതു; രാജു. അങ്ങനെ രാജു വിനെ കൊണ്ട് പൊരുതി മുട്ടിയ പ്രിന്‍സി ഒരിക്കല്‍ രാജുവിനോട് പറഞ്ഞു " ഡാ രാജു നീ ഞായറാഴ്ച ഇങ്ങോട്ട് വാ ഞാനീ കോളേജ് ന്റെ താക്കോല്‍ അങ്ങ് തരാം. നീ എന്താന്നു വെച്ചാല്‍ അങ്ങ് കാണിക്ക് ....."
ആ രാജു വാണ് ഫോറെസ്റെര്‍ ആയതു അതിങ്ങനെ. ഇതിന്റെ ടെസ്റ്റ് ഒക്കെ ഒരു വിധം കക്ഷി മറുകണ്ടം ചാടി-അതിന്റെ പിന്നിലും കുറെ കഥകള്‍ ഒക്കെ പറഞ്ഞു കേള്‍ക്കുന്നു പക്ഷെ ഉറപ്പില്ലാത്തത് കൊണ്ട് എഴുതുന്നില്ല- അപ്പോള്‍ ഫോറെസ്റെര്‍ ഇന്റര്‍വ്യൂ നടക്കുക ആണ് . രാജുവിന്റെ ഊഴം എത്തി. അകത്തു കടന്നു. ഇരുന്നു, ചോദ്യങ്ങള്‍ തുടങ്ങി, മറുപടിയും; അതിങ്ങനെ:-
ചോദ്യം : "രാജു കാട്ട് തീ തടയാന്‍ എന്ത് ചെയ്യും?"
ഉത്തരം: "കാട്ടു തീ തടയുക എന്ന ബോര്‍ഡ് വെക്കും സാര്‍ ...."
ചോദ്യം: " നിങ്ങള്‍ ഡ്യൂട്ടി യില്‍ ഉള്ള സ്ഥലത്ത് തീ കത്തുന്നു എന്ന് വെക്കുക, എന്ത് ചെയ്യും?"
ഉത്തരം : പച്ചിലകള്‍ ഉള്ള കാടു പൊന്തകള്‍ വെട്ടിയെടുത്തു തല്ലി കെടുത്തും സാര്‍ ."
ചോദ്യം : " തല്ലിക്കെടുതിയിട്ടും അനയുന്നില്ല തീ പടരുക ആണ് , എന്ത് ചെയ്യും?"
ഉത്തരം : "വെള്ളം കിട്ടുമോ എന്നും നോക്കും സാര്‍ , വെള്ളം ഒഴിച്ച് കെടുതാമോ എന്നും..."
ചോദ്യം : " വെള്ളം കിട്ടാനില്ല , തീ പടരുക ആണ്..എന്ത് ചെയ്യും?"
ഉത്തരം : " ഫയര്‍ ലൈന്‍ ക്ളിയര്‍ ചെയ്യും സാര്‍ .."
ചോദ്യം: " ഫയര്‍ ലൈന്‍ ഉം കടന്നു തീ പടരുക ആണ് ..എന്ത് ചെയ്യും?"
ഉത്തരം : " ഫയര്‍ ഫോഴ്സ് നെ വിളിക്കും സാര്‍ "
ചോദ്യം : " ഫയര്‍ ഫോഴ്സ് ഒന്നും വരാവുന്ന സ്ഥലത്തല്ല എന്ത് ചെയ്യും?"
രാജുവിന്റെ ക്ഷമ നെല്ലിപ്പലകയും കടന്നു പോയിരുന്നു.. വരും പോലെ വരും എന്ന് മനസ്സില്‍ ഉറപിച്ച് രാജു " അപ്പോള്‍ സാറേ ,, തീ തല്ലി കേടുതിയിട്ടു കെടുന്നില്ല, വെള്ളം കിട്ടാനില്ല, ഫയര്‍ ലൈന്‍ ലും നില്കുന്നില്ല , ഫയര്‍ ഫോഴ്സ് ഉം വരില്ല.. അപ്പോള്‍ എന്താ ചെയ്യാ എന്നല്ലേ? 'അങ്ങട്ട് കത്തും... അതന്നെ....."
ചോദ്യ കര്‍ത്താവു പേനയും ഫയലും അടച്ചു വെച്ചു ... പക്ഷെ വിശ്വസിക്കൂ.. രാജു വിനു ജോലി കിട്ടി.
ഈ രാജുവിനെ പോലും ചില നിലംബുര്‍ കാര്‍ വിഡ്ഡി ആക്കാറുണ്ട്, അതില്‍ ഒരു കഥ.. സാധാരണ കാട്ടില്‍ നിന്നും അനധികൃതമായി മുരിചെടുക്കുന്ന മരം ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കും. ;കേസാക്കും. പിടിച്ചെടുത്ത മരത്തില്‍ തൊണ്ടി എന്ന നിലക്ക് "സ. ത." എന്ന് ചാപ്പ കുത്തും, ഒരു തരം കാര്‍വിംഗ്. " സര്‍ക്കാര്‍ തടവില്‍ " എന്നാണ് ഇതിനു അര്‍ഥം ഇങ്ങനെ ഉള്ള മരം പിന്നെ ആരും ഒന്നും ചെയ്യരുത് എന്നാണ് നിയമം. ഒരിക്കല്‍ ഇങ്ങനെ " സ. ത" കൊത്തിയ മരവുമായി പോവുന്ന ഒരു കാള വണ്ടി രാജുവും മറ്റു ചില ഉദ്യോഗസ്ഥരും കൂടി പിടിച്ചെടുത്തു. വണ്ടി ക്കാരോട് ഒച്ച ഇടുക ആണ് ഫോറെസ്റ്റ് സാറന്മാര്‍ " സ. ത. ഉള്ളത് കണ്ടില്ലെടാ.. ഇത് എടുക്കാന്‍ പാടില്ല എന്ന് അറീല്ലെ??" വണ്ടിക്കാരന്‍ കാദര്‍ കാക്ക "അല്ല സാറേ എന്താ
ഈ 'സ. ത.'?" രാജു "സര്‍ക്കാര്‍ തടവില്‍ അത് തൊടാന്‍ പാടില്ല." അപ്പോള്‍ കാദര്‍ കാക്ക വളരെ നിഷ്കളങ്കനായി "അല്ല സാറേ ഈ 'സ. ത.' = സര്‍ക്കാര്‍ തരുന്നത് എന്നും വായിക്കാല്ലോ?" രാജുവും കൂട്ടരും ക്ളീന്‍ ബൗള്‍ഡായി.
നിലമ്പൂരില്‍ തന്നെ ഒരു വീട് പണിയാന്‍ ബാക്കി ഉള്ളത് കൊണ്ട് ആളുടെ ഇപ്പോളത്തെ സ്ഥിതിയെ കുറിച്ച് ഒന്നും പറയുന്നില്ല.. നമ്മുടെ വീടിനും കുറച്ചു തേക്ക് ഒക്കെ വേണ്ടേ???
നിലമ്പൂര്‍കഥകള്‍ കൊള്ളാട്ടോ. ആദ്യത്തെ പോസ്റ്റുകള്‍ വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി, എന്നാലും നഷ്ടമായില്ല.
മറുപടിഇല്ലാതാക്കൂ'സ. ത.' = സര്‍ക്കാര്‍ തരുന്നത്,
മറുപടിഇല്ലാതാക്കൂഅതുകലക്കിട്ടോ ....
ആശംസകള്‍ ........
കഥകൾ ഉശ്ശാറാവുന്നുണ്ട്,
മറുപടിഇല്ലാതാക്കൂസുഹൃത്തേ ആ English word verification ഒന്നെടുത്ത് മാറ്റ്,,
Rajuvine Marayooril Chandanakkadu kaval elppichalo??
മറുപടിഇല്ലാതാക്കൂvanam manthriyodu parayam
ഒരിക്കൽ KSRTC യിൽ ക്ലീനർ പോസ്റ്റിലേക്ക് ചെന്ന ഉദ്ദ്യോഗാർത്ഥിയോട് ചോദ്യ കർത്താവ്- ഒരു വലിയ കയറ്റം, വണ്ടിയുടെ ടയർ പഞ്ചറായി നിങ്ങൾ എന്ത് ചെയ്യും....? വിനീത വിധേയൻ എഴുന്നേറ്റ് നിന്ന് രണ്ട് കൈയ്യും കൂട്ടി തൊഴുതു കൊണ്ട് പറഞ്ഞൂ - “ അവിടുന്ന് പറഞ്ഞാൽ ഞാൻ എന്തും ചെയ്യും....! ഇതു നടന്ന കഥ.... നിലമ്പൂരാന്റെ സ.ത....ക്ഷ പിടിച്ചു..ട്ടോ...
മറുപടിഇല്ലാതാക്കൂനിലമ്പൂർ കഥകൾ കൊള്ളാം.
മറുപടിഇല്ലാതാക്കൂനിലമ്പൂര് നാട്ടുകാരനെ പരിചയപ്പെടാനും നാട്ടിലെ രസകരമായ കഥകള്‍ വായിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. ഞാനും നിലമ്പൂര്‍ സ്വദേശിയും കഴിഞ്ഞ ആറു വര്‍ഷങ്ങളായി നിലമ്പൂര്‍ കഥകള്‍ ബ്ലോഗിലൂടെ മാലോകരെ അറിയിക്കുനവനും ആണ്.
മറുപടിഇല്ലാതാക്കൂകൊള്ളാം ഈ നിലമ്പൂര്‍ കഥ ..
മറുപടിഇല്ലാതാക്കൂനാട്ട്കാരാ.. ചാപ്പ ഞാനും കണ്ടിട്ടുണ്ട് ചുറ്റികപോലൊരു സാധനം..
മറുപടിഇല്ലാതാക്കൂഒന്നും വായിക്കാനറിയാത്ത കാലത്താവും എന്നാണ് ഓര്‍മ്മ,
അറിയാമായിരുന്നെങ്കിലും കാര്യമൊന്നുമില്ല,കുത്തനെയാകും ചാപ്പയില്‍.
(സ ത )പുതിയ അറിവ് :):)
മുപ്പത്തി മൂന്നു വര്‍ഷമായി മരത്തിന്റെ പിറകെ നടക്കുന്ന എനിക്ക് സ.ത.യുടെ യഥാര്‍ത്ഥ അര്‍ഥം ഇപ്പോഴാണ് പുടികിട്ടിയത്.സ.ത.എന്നാല്‍ സര്‍ക്കാര്‍ തരുന്നത് എന്ന് നൂറു പ്രാവശ്യം എഴുതി പഠിക്കാം.എന്തായാലും കഥ കലക്കി.
മറുപടിഇല്ലാതാക്കൂ