എന്റെ ബ്ലോഗ് പട്ടിക

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

കതിര്കാണാക്കിളി ചന്ദ്രേട്ടന്‍


പ്രസ്ഥാനം;ചാനല്‍ ഉം വിസ്മയവും കണ്ടല്‍ പാര്‍ക്ക്‌ ഉം ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഉള്ള കട്ടന്‍ ചായയുടെയും പരിപ്പ് വടയുടെയും ദിനേശ് ബീഡി യുടെയും ഒക്കെ കാലത്തെ കഥയാണ്.  ലോക്കല്‍ കമ്മിറ്റി യിലാണ് ആശയം ഉയര്‍ന്നു വന്നത്. പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകന്നു പോവുന്നു, അവരുടെ ഹൃദയങ്ങളിലേക് തിരിച്ചു വന്നെ മതിയാവു. ചന്ദ്രേട്ടന്‍ ആയിരുന്നു L. C സെക്രട്ടറി. കക്ഷിക്കാവട്ടെ K.P.A.C യുടെയും ചെമ്പന്‍കൊല്ലി theaters ന്റെയും ഒക്കെ അസ്കിത ഉള്ള ആളും ആണ്. ചന്ദ്രേട്ടന്‍ നെ ഒന്ന് പൂട്ടാനും കൂടി ആണ്  ഒരു നാടകം അവതരിപ്പിക്കാനുള്ള തീരുമാനം L. C യിലെ യുവനേതാക്കളുടെ ഉത്സാഹത്തില്‍     എടുത്തത്‌.  അത് എങ്ങനെ നടപ്പിലാക്കും എന്നതായി അടുത്ത പ്രശ്നം.  മറ്റുള്ള പ്രശ്നങ്ങളെ പോലെ ഇക്കാര്യത്തില്‍       രണ്ടഭിപ്രായം ഉണ്ടായില്ല. പ്രശസ്തരായ നാടക കമ്പനി കളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവരുമായി ഒക്കെ ബന്ധപെടാനായി ചന്ദ്രേടനെയും അലവിക്കുട്ടി യെയും ചുമതല പെടുത്തി. കൂട്ടത്തില്‍ ജോസേട്ടനുംഇതാണ് എന്നും available L.C ഈ available P B എന്നൊക്കെ പറയുന്നത് പോലെ. 
അവരാദ്യം ചെയ്തത് booking agent മാരെ തപ്പി പിടിക്കുക ആയിരുന്നു. അവരോടൊക്കെ സംസാരിച്ചു നോട്ടീസ് കളും ലഘു ലേഖകളും ഒക്കെ സംഘടിപിച്ചു. വീണ്ടും available L.C ഈ കടലാസുകളൊക്കെ L.ക യില്‍ വെച്ചു.  ആര്‍ക്കും ഒന്നും ഇഷ്ടമായില്ല. കാലാവസ്ഥ മാറാന്‍ ഇനി കുറച്ചു ദിവസങ്ങളെ ഉള്ളു എന്നും കഴിയുന്നത്ര വേഗം നാടകം നടത്തണം എന്നാ തീരുമാനം ഊട്ടി ഉറപിച്ചു കട്ടന്‍ കാപ്പിയും പരിപ് വടയും കഴിച്ചു യോഗം പിരിഞ്ഞു. തീരുമാനത്തിന്റെ ഭാഗമായി കേരളത്തിലെ നാടകത്തിന്റെ കളരി ആയ കായംകുളം ഹരിപ്പാട്‌ എന്നിവിടങ്ങളിലേക്ക് available L.C പുറപ്പെട്ടു. 
വീണ്ടും നോട്ടീസ് കളും  ലഘു ലേഖകളും ഒക്കെ ആയി സംഘം തിരിച്ചെത്തി. ഉടനെ തന്നെ അടുത്ത L C വിളിച്ചു ചേര്‍ത്തു. ആ യോഗത്തിലാണ് തീരുമാനം എടുത്തത്‌. "കതിര്കാണാക്കിളി" എന്നായിരുന്നു തിരഞ്ഞെടുത്ത നാടകത്തിന്റെ പേര്.  
രസീത് കുറ്റികളും കളര്‍ നോട്ടീസ്കളും (അക്കാലത്തു കളര്‍ നോട്ടീസ് ഒക്കെ ഒരു സംഭവം ആണ് black & white ആണ് സാധാരണ.) ഒക്കെ ആയി വീടുകളിലും അങ്ങാടിയിലെ കടകളിലും നാട്ടിലുള്ള ആപീസ് കളിലും ഒക്കെ പിരിവു എടുത്തു. പുറമേ  BUS STAND ലും നാലും കൂടിയിടത്തും ഒക്കെ കുഞ്ഞിപ്പയും സംഘവും ബക്കെറ്റ് പിരിവും നടത്തി. ആളുകളൊക്കെ രസീത് എഴുതിച്ചു എന്നല്ലാതെ പണം കൊടുത്തില്ല. കണക്കില്‍ പണം ഉണ്ട് എന്നാല്‍ കയ്യില്‍ പണം ഇല്ല എന്ന അവസ്ഥ. ( പല ഗള്‍ഫ്‌ കാരുടെയും അവസ്ഥയും അങ്ങനെ ആണല്ലോ.) 
അങ്ങനെ അവസ്ഥയും 25-അം തിയതി നാടകത്തിന്റെ ദിവസം എത്തി. ടിക്കറ്റ്‌ ഇല്ലാതെ നടത്തുന്ന നാടകം ആയതു കൊണ്ട് ഗ്രൌണ്ട് ന്റെ വശങ്ങളൊന്നും മറച്ചു കേട്ടനോന്നും ആരും മിനക്കെട്ടില്ല. ഉച്ച തിരിഞ്ഞു 3.00-3.30 ഓടെ നാടക സംഘം എത്തി. അവര്‍ക്കുള്ള ചായയും വിശ്രമവും ഒക്കെ ജോസേട്ടന്‍ ന്റെ വീട്ടിലായിരുന്നു  ഏര്‍പ്പാട് ആക്കിയിരുന്നത്. നാടകക്കാര്‍ ജോസേട്ടന്‍ ന്റെ സഹധര്‍മിണി എല്‍സി ചേച്ചി ഉണ്ടാക്കിയ ഉണ്ണിയപ്പം പരിപ്പുവട യശോധരന്‍ നായരുടെ ബേക്കറി യില്‍ നിന്ന് വാങ്ങിയ അച്ചപ്പ്പം ഹല്‍വ തുടങ്ങിയവ പാത്രം കാലിയാക്കി തിന്നുകയും ചെയ്തു. "ഇവറ്റ തീറ്റ വകകളൊന്നും കണ്ടിട്ടില്ലേ?" എന്ന ചോദ്യവും" "ഇനി മേലാല്‍ ഇങ്ങനെ ഉള്ള കൂട്ടങ്ങളെ ഒന്നും ഇങ്ങോട്ട് കൊണ്ടുവരരുത്." എന്ന താക്കീതും ജോസേട്ടനും ചന്ദ്രേട്ടനും എല്‍സി ചേച്ചിയുടെയും പിതാവ് ലോനപ്പന്‍ ചേട്ടന്റെ കയ്യില്‍ നിന്നും കിട്ടുകയും ചെയ്തു.
പാലായില്‍    നിന്നും കയ്യും വീശി ഒറ്റയ്ക്ക് ഞങ്ങളുടെ നാട്ടില്‍ എത്തിയ ജോസേട്ടന്‍ എല്‍സി ചേച്ചിയുടെ ഭര്‍ത്താവും ലോനപ്പന്‍ ചേട്ടന്റെ മരുമകനും ആയതിനു ശേഷം ആണ് നാട്ടില്‍ നിലയും വിലയും ഉണ്ടായതു എന്നത് വേറെ ഒരു പരമാര്‍ത്ഥം-ആ കഥയും താമസിയാതെ പോസ്റ്റുന്നതായിരിക്കും-
അങ്ങനെ തീറ്റയും കുടിയും കഴിഞ്ഞു നാടകം അവതരിപ്പിക്കേണ്ട സ്കൂള്‍ ഗ്രൌണ്ട് ലേക്ക് സംഘം പുറപ്പെട്ടു.(നായക നടനും ഒപ്പം സംവിധായകനും ട്രൂപ് ഉടമയും ആയ മഹാനും; തങ്കപ്പന്‍ ചേട്ടന്‍ വക നാല് വീതം നില്‍പ്പന്‍ സ്വകാര്യമായി പ്രത്യേകിച്ച് ലോനപ്പന്‍ ചേട്ടന്‍ അറിയാതെ വിതരണം ചെയ്തിരുന്നു.) 
അലവിക്കുട്ടി വക ജീപ്പില്‍ മൈക്ക് വെച്ചു കെട്ടി വിശദമായ അനൌണ്‍സ്മെന്റും കുട്ടി പ്രവര്‍ത്തകന്മാര്‍ വക നോട്ടീസ് വിതരണവും ഒക്കെ നടത്തിയിരുന്നതിനാല്‍ ഗ്രൗണ്ടില്‍ നിറയെ ജനം ഉണ്ടായിരുന്നു. കണ്ടപ്പോള്‍ കമ്മിറ്റിക്കാര്‍ക്കൊക്കെ മനസ് നിറഞ്ഞു. എല്ലാരും ബാഡ്‌ജോക്കെ വാങ്ങി നെഞ്ചത്ത് കുത്തുകയും ദീപം ചായ കുടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുകയും ചെയ്തു. ഇങ്ങനെ ഉള്ള ചുരുങ്ങിയ അവസരങ്ങളിലെ നാലാളുടെ കണ്ണില്‍ കയറിപ്പറ്റി "കണ്ണേറ*" നേടാന്‍ അവസരം കിട്ടു എന്നതിനാല്‍ യുവ നേതാക്കന്മാരും ഉഷാര്‍ ആയിരുന്നു. 
ചന്ദ്രേടന്‍ ആവട്ടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "നെഞ്ചില്‍ മുട്ട വെച്ചാല്‍ പുഴുങ്ങി കിട്ടും എന്ന അവസ്ഥയില്‍ ആയിരുന്നു.
കാരണം ബക്കറ്റ്‌ ഉം രസീത് കുറ്റിയും വി ഐ പി പാസ്‌ വിറ്റതും എല്ലാം കൂടെ കൂട്ടി നോക്കീട്ടും നാടകകാര്‍ക്ക് കൊടുക്കാനുള്ളത് പോയിട്ട്  മൈക്ക സെറ്റ്കര്‍ട്ടന്‍, പ്രെസ്സുകാരന്‍ ജോസഫേട്ടന്‍, ഉത്സാഹ കമ്മറ്റികാര്‍ക്ക് ഭക്ഷണം ഏല്‍പിച്ച ചായക്കട കളിലെ പണം എന്നിവ കൊടുക്കാനെ തികയു എന്നുറപ്പായി. മുന്‍പേ പറഞ്ഞത് പോലെ കണക്കില്‍ ഉണ്ട് കാര്യത്തില്‍ ഇല്ല എന്ന അവസ്ഥ.  നാടകം നടക്കുന്ന സമയത്ത് വിതരണം ചെയ്ത ചുക്ക് കാപ്പി കുടിക്കാതെ തന്നെ പാവം ചന്ദ്രേടന്റെ തണുപ്പൊക്കെ പോയിരുന്നു. 
നാടകം കഴിഞ്ഞു കയ്യടി യും കൂവി വിളിയും ഒക്കെ ഉണ്ടായി. "കര്‍ട്ടന്‍ വീഴുമ്പോള്‍ ബാക്കി പൈസ ഞാന്‍ തരും എന്ന ചന്ദ്രേടന്‍ ന്റെ ഉറപ്പിലാണ് നാടകക്കാര്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "തട്ടേല്‍ കേറിയത്‌" അവര്‍ കയറിയില്ലെങ്കില്‍ നാട്ട്കാര്‍ മറ്റൊരു നിലംബൂര്‍ പാട്ട്” നടത്തിയേനെ. അത് വേറെ കാര്യം.
നാടകം കഴിഞ്ഞു ആര്ടിസ്റ്റുകളൊക്കെ മേക്കപ്പ് അഴിക്കുക ആണ്. സംവിധായകനും ട്രൂപ് ഉടമയും ആയ ആളും 
കൂടെ നായക നടനും മറ്റു ഒന്ന് രണ്ടു പേരും കൂടി ചന്ദ്രേട്ടന്റെയും അലവിക്കുട്ടി യുടെയും മുന്നിലെത്തി. ജോസേട്ടനും അവിടെ എത്തി. ജോസേട്ടന്‍ ചന്ദ്രേട്ടനെ ഒന്ന് മാറ്റി നിര്‍ത്തി ചെവിയില്‍ പറഞ്ഞു " നമുക്ക് തങ്കന്‍ നാടാരെ ഒന്ന് പോയി കണ്ടാലോ?" ചന്ദ്രേട്ടന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ സമ്മതിച്ചു. ചന്ദ്രേട്ടന്റെ മുക്കാലേക്കാര്‍ സ്ഥലത്തിന്റെ ആധാരവും കൊണ്ടാണ് പോയത്.  ആ രാത്രി അത്രയും പണം കിട്ടാന്‍ വേറെ ഒരു വഴിയും ആ നാട്ടില്‍ ഇല്ലായിരുന്നു. പണം കിട്ടി. നാടകക്കാര്ജനരേടര്‍, കര്‍ട്ടന്‍, മൈക സെറ്റ് എന്നിങ്ങനെ എല്ലാരുടെയും പണം തീര്‍ത്തു കൊടുത്തു.
കൃത്യം 3 ദിവസത്തിന് ശേഷം ഒരു L C കമ്മിറ്റി കൂടി ഏരിയ കമ്മിറ്റി യില്‍ നിന്നുള്ള മഹാന്മാരൊക്കെ വന്നിടുണ്ടായിരുന്നു. നാടക അവതരണത്തെ കുറിച്ച് അഭിപ്രായം ഒക്കെ പറഞ്ഞു പാലുള്ള കാപ്പിയും പരിപ് വടയും കഴിച്ചു. പോയി. പക്ഷെ ആരും ചന്ദ്രേട്ടന്റെ ആധാരത്തിന്റെ കാര്യം മിണ്ടിയില്ല. പക്ഷെ അപ്പോളേക്കും ചന്ദ്രേട്ടന്‍ നു നാടുകാര്‍ കതിര്കാണാക്കിളി എന്ന പേര് നല്‍കി കഴിഞ്ഞിരുന്നു. 
ഒരു കാര്യം കൂടി: കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപോളും ജീവിച്ചിരിക്കുന്നു. നിലംബൂര്‍ ന്റെ പരിസരങ്ങളില്‍. വേണം എന്നുള്ളവര്‍ക് പരിചയപെടാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സംഭാവന കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരം ആവും നിങ്ങളുടെ അഭിപ്രായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു...