എന്റെ ബ്ലോഗ് പട്ടിക

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഡോക്ടര്‍ ( പട്ടാളം ) തങ്കപ്പന്‍ നായരും 'മേഡിക്കല്‍ ' കോളേജും . . .
ആദ്യം തന്നെ  'മേഡിക്കല്‍ കോളേജ് എന്ന വാക്കിന് കടപ്പാട് ബഹുമാനപ്പെട്ട 
മുഖ്യമന്ത്രിയോട്..

     ഡോ. തങ്കപ്പന്‍ നായര്‍ ഞങ്ങളുടെ നാട്ടിലെ പഴയ തലമുറയില്‍ പെട്ട ഒരു ഡോക്ടര്‍ ആണ്. ആള്‍ പട്ടാളത്തിലൊക്കെ ആയിരുന്നു. അങ്ങനെ            "പട്ടാളം ഡോക്ടര്‍ " എന്ന പേരില്‍ അദ്ദേഹം ആ നാട്ടിലും അയല്‍ നാട്ടിലും ഒക്കെ അറിയപ്പെട്ടിരുന്നു.  സ്വന്തം വീടിന്റെ ഒരു ഭാഗത്ത്‌ തന്നെ ആണ് ക്ളിനിക്. രാവിലെ മുതലേ തന്നെ രോഗികളെ പരിശോധിക്കും - അങ്ങനെ പ്രത്യേക സമയ നിഷ്ഠ ഒന്നും ഉണ്ടായിരുന്നില്ല - മരുന്ന് കൊടുക്കും കുത്തി വെക്കും നിവര്‍ത്തി ഇല്ലെങ്കില്‍ മാത്രം ഷൈനി ചേച്ചിയുടെ മെഡിക്കല്‍ സ്റ്റോര്‍ ലേക്ക് ഒരു കുറിപ്പ് കൊടുക്കും. മെഡിക്കല്‍ റെപ്രസെന്‍ററ്റിവ് മാര്‍ നല്‍കിയിരുന്ന സമ്മാനങ്ങള്‍ക്ക് വേണ്ടി മരുന്ന് എഴുതാറില്ലായിരുന്നു എന്ന് പ്രത്യകം പറയേണ്ടല്ലോ. അത് പോലെ കിട്ടുന്ന ഫ്രീ സാമ്പിള്‍ മരുന്നുകളൊക്കെ പാവപ്പെട്ട നാട്ടുകാര്‍ക്ക് തന്നെ വിതരണം ചെയ്യുമായിരുന്നു. 

     വളരെ അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ ഞങ്ങളുടെ നാട്ടുകാര്‍ ദൂരെ ഉള്ള ആശുപത്രികളില്‍ കൊണ്ട് പോയിരുന്നുള്ളൂ. അവിടത്തെ "അറക്കവാള്‍ " പോലെ ഉള്ള ബില്ല് തന്നെ കാരണം.

    ഡോ. തങ്കപ്പന്‍ നായര്‍ ഒരു സരസനും സഹായ മനസ്കനും ആണ്. ഈയുള്ളവന്‍ ഉള്‍പ്പടെ ഒക്കെ കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പിനൊക്കെ പിരിവിനു ചെല്ലുമ്പോള്‍ ഗോമതി ചേച്ചി യെ കൊണ്ട് ചായയും ബിസ്കറ്റ് ഉം ഒക്കെ തരുന്നതിനു പുറമേ ഒരു തുകയും കിട്ടുമായിരുന്നു. (ഡോക്ടര്‍മാര്‍ക്കിടയില്‍  അങ്ങനെ ഉള്ളവര്‍ വളരെ ചുരുക്കം ആണ് ഇപ്പോളും എന്ന് പറയപ്പെടുന്നു.) ഇദ്ദേഹം കഥാപാത്രമായ ചില സംഭവങ്ങള്‍ ...
       എല്ലാ മഴക്കാലത്തും പനിയും ചുമയും ആയി ധാരാളം രോഗികള്‍ വരാറുണ്ട് . ആ വരവ് കാലം തുടങ്ങിയാല്‍ അദ്ദേഹം നേരത്തെ തന്നെ പനിക്കും ചുമക്കും ഉള്ള മരുന്നുകള്‍ ചീട്ടുകളില്‍ എഴുതി വെക്കും രോഗി വന്നു പേരും വയസും പറഞ്ഞു തീരുമ്പോള്‍ തന്നെ കുറിപ്പടി റെഡി. എന്തെങ്കിലും കൂടുതല്‍ അസുഖം ഉണ്ടെങ്കിലെ വിശദമായ പരിശോധന ഉള്ളു. 

          ഒരിക്കല്‍ വര്‍ഗ്ഗീസ്  റൈറ്റര്‍ (ഇദ്ദേഹം ഞങ്ങളുടെ നാട്ടിലെ മറ്റൊരു കഥാപാത്രമാണ് - കഥകള്‍ പിന്നീടു പോസ്റ്റുന്നതായിരിക്കും) മകന്‍ ബെന്നി യെയും കൊണ്ട് ഡോക്ടര്‍ നെ കാണാന്‍ ചെന്നു. ബെന്നി "തീരെ മെലിഞ്ഞിരിക്കുന്നു. കുറച്ചു തടി വെക്കാന്‍ വല്ല മരുന്നും ഉണ്ടെങ്കില്‍ തരണം." എന്നായിരുന്നു ആവശ്യം. അത് കേട്ടപ്പോള്‍ തന്നെ ഡോക്ടര്‍ തന്‍റെ മകനെ വിളിച്ചു "സുരേഷേ .." സുരേഷ് ഓടി വന്നു. " ഷര്‍ട്ട്‌ ഊരെടാ .." എന്ന് ഡോക്ടര്‍ . ഷര്‍ട്ട്‌ ഊരി കാണിച്ചു കൊടുത്തു. ഭിത്തിയില്‍ തൂങ്ങുന്ന അസ്ഥി കൂടത്തിന്റെ പടത്തിന് ജീവന്‍ വെച്ചതാണോ എന്ന് റൈറ്റര്‍ ക്ക് തോന്നി. അതായിരുന്നു കോലം. കൂട്ടത്തില്‍ ഡോക്ടര്‍ ടെ വാക്കുകള്‍  "എന്റെ റൈറ്റരേ  തടി വെക്കാന്‍ വല്ല മരുന്നും ഈ ഭൂമി മലയാളത്തില്‍ ഉണ്ടെങ്കില്‍ ഞാനാദ്യം ഇവന് വാങ്ങി കൊടുക്കൂലെ .. ഒക്കെ തട്ടിപ്പല്ലേ??"  റൈറ്റര്‍ മകന്റെ കയ്യും പിടിച്ച് ഇറങ്ങി നടന്നു....

     അത് പോലെ ഒരിക്കല്‍ ടൈലര്‍ രാജേട്ടന്റെ മകന്‍ രാജേഷ്‌ ഒരു ബട്ടന്‍സ് എടുത്തു വളരെ വിദഗ്ദമായി മൂക്കിനകത്ത്‌ കയറ്റി. തിരിച്ചെടുക്കാന്‍ പറ്റുന്നില്ല. രാജേഷ്‌ ന്റെ അമ്മ മണി ചേച്ചി നെഞ്ഞത്തടിയും നിലവിളയും തുടങ്ങി. എല്ലാരും കൂടി രാജേഷ്‌ നെ പൊക്കി ഡോക്ടര്‍ ടെ അടുത്തെത്തിച്ചു.
 "എന്താ ചെയ്യാ??" എന്നായിരുന്നു എല്ലാരുടെയും മനസ്സില്‍ .   
           ഡോക്ടര്‍ പെട്ടിക്കടക്കാരന്‍ ഗോപാലന്‍ ചേട്ടനോട് കുറച്ചു പുകയില കൊണ്ട് വരന്‍ പറഞ്ഞു.
    ഒരു കാര്യം കൂടി അന്നൊക്കെ അങ്ങനെ ആണ് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ എല്ലാരും ഓടി കൂടും ആവുന്നത്ര സഹായങ്ങള്‍ എല്ലാം കയ്യും മെയ്യും മറന്നു ചെയ്യും. ഒരു തല്ലും പിടിയും ഉണ്ടായാല്‍ പോലും "സ്വന്തം തടി" നോക്കാതെ പിടിച്ചു മാറ്റാന്‍ ആളുണ്ടാവും. ഇന്നെന്തോ അതൊക്കെ മാറിപ്പോയി. അത് കൊണ്ട് നാട്ടിന്‍ പുറത്തായാലും ആരും പോയി തല്ലുണ്ടാക്കരുത്.. പ്ലീസ്,    പിടിച്ചു മാറ്റാനും ഒന്നും ആരും വരില്ല.  
      ഗോപാലന്‍  ചേട്ടന്‍ ഓടിപ്പോയി പുകയില കൊണ്ട് വന്നു. ഡോക്ടര്‍ അത് നല്ല പോലെ ചൂടാക്കി രാജേഷ് നോട് മണപ്പിക്കാന്‍ പറഞ്ഞു അവനതൊട്ടും  മൈന്‍ഡ് ചെയ്തില്ല പിന്നെ എല്ലാരും കൂടി ഒച്ച ഇട്ടപ്പോള്‍ പാവം രാജേഷ് അത് ആഞ്ഞു അകത്തേക്ക് വലിച്ചു കയറ്റി. കളികള്‍ക്കിടയില്‍ ഇല,  കടലാസ് ഒക്കെ ചുരുട്ടി വലിച്ചിട്ടേ ഉണ്ടായിരുന്നുള്ളു അവന്‍ ഇത് വരെ. പുകയിലയുടെ ചൂട് ഉള്ള മണം മൂക്കിനകത്തെക്ക് കയറിയതോടെ   രാജേഷ്‌  ശക്തമായി തുമ്മാന്‍ തുടങ്ങി. അതി ശക്തമായ ആ തുമ്മലില്‍ നേരിയ ചുവന്ന നിറമുള്ള ആവരണത്തോടെ ബട്ടന്‍സ് പുറത്തേക്കു തെറിച്ചു പോയി.  

       "കഥകള്‍ക്ക് വല്ലാതെ നീളം കൂടുന്നു",          " ഒറ്റ അടിക്കു ഇരുന്നു വായിക്കാന്‍ 
'സമയമില്ലായ്മ' മുദ്രാവാക്യമായ ഈ കാലത്ത് ആര്‍ക്കാണ് നേരം?"   എന്നൊക്കെ ഉള്ള അനുവാചകരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഡോ. തങ്കപ്പന്‍ നായരുടെ  കഥകള്‍ തുടരും...                 
8 അഭിപ്രായങ്ങൾ:

 1. നന്നായി പറഞ്ഞാല്‍ നീളം പ്രശ്നമല്ല നിലമ്പൂര്‍ക്കാരാ...
  മുഖസ്തുതി പറയുകയല്ല, നിങ്ങളുടെ എഴുത്ത് രസകരമാണ്. ചെറിയ ചെറിയ സംഭവങ്ങളും കഥകളുമൊക്കെയായി ഇഷ്ടം തോന്നുന്ന രീതിയിലുള്ള എഴുത്ത്.

  (വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കാമല്ലോ)

  മറുപടിഇല്ലാതാക്കൂ
 2. ഒരുകഥക്ക് ഒരഭിപ്രായം,കഥയുടെ സ്വഭാവം അനുസരിച്ച് ഒറ്റയടിക്ക്പറയേണ്ട എന്ന് തീരുമാനിച്ചു ഗംഭീരമായിതന്നെ പോരട്ടേ ബാക്കി കൂടി അഭിപ്രായവും കൂം‌മ്പാരമാകും (തുടരും)
  (വാക്ക് തിട്ടപ്പെടുത്തല്‍ കൂടി ഒഴിവാക്കിയാല്‍ ഇതിലേറെ കൂമ്പാരമാവും)

  മറുപടിഇല്ലാതാക്കൂ
 3. ഡോ. തങ്കപ്പന്‍ നായരുടെ കഥകള്‍ ...
  അല്ലല്ല ഈ നിലമ്പൂര്‍ കാരന്‍റെ കഥകള്‍ കൊള്ളാംട്ടോ...

  മറുപടിഇല്ലാതാക്കൂ
 4. നിലംബൂര്‍ക്കാരന്റെ ശൈലി കൊള്ളാം,രസത്തോടെ വായിച്ചു.ബാക്കി താമസിപ്പിക്കരുതേ.

  മറുപടിഇല്ലാതാക്കൂ
 5. നിലംപൂരങ്ങാടിയില്‍ ഇനിയും കാണുമല്ലോ വിശേഷങ്ങള്‍! പോരട്ടെ ഓരോന്നായി!

  മറുപടിഇല്ലാതാക്കൂ
 6. kadhakal kollam ketto. vaayikkaan rasamundu :)

  doctoreyum aasupathriyeyum onnum koode angu varnichirunnenkil kollaamaayirunnu ennoru suggestion undu ttaa

  മറുപടിഇല്ലാതാക്കൂ

സംഭാവന കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരം ആവും നിങ്ങളുടെ അഭിപ്രായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു...