എന്റെ ബ്ലോഗ് പട്ടിക

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ബുള്ളറ്റ് ജോസേട്ടന്‍


ഒരു ദിവസം വൈകുന്നേരം 4-5  മണിയോടെ ആണ് ജോസേട്ടന്‍ ഞങ്ങളുടെ നാട്ടിലെത്തിയത്. കയ്യില്‍ adidas എന്നെഴുതിയ ഒരു ചെറിയ നീല ബാഗ്‌ മാത്രം. വന്നിറങ്ങിയ ഉടന്‍ വേലയുധേട്ടന്റെ കടയില്‍ നിന്നും ഒരു ചായ കുടിച്ചു. അത് ഞങ്ങളുടെ നാട്ടിലെ ഒരു രീതി ആണ്. ഒരു ഗ്ലാസ്സ് ചായയോടൊപ്പം സഹൃ ദങ്ങള്‍ തുടങ്ങാറ്. "മാത്തന്‍ ചേട്ടന്റെ  പറമ്പ് എവിടെയാ?" എന്നായിരുന്നു  ജോസേട്ടന്റെ അന്വേഷണം. കുന്നിന്റെ ചരിവിലായി പാഠം തുടങ്ങുന്നേടത് ഒരു ആറ് ഏക്കര്‍ പറമ്പ്. നിറയെ കപ്പ ആണ്. വര്‍ഷത്തിലൊരിക്കല്‍ കപ്പ പറിക്കല്‍ ഒക്കെ ഒരു ഉത്സവം പോലെ ആയിരുന്നു അക്കാലത്ത്.  ആ പറമ്പ് മുഴുവന്‍ റബ്ബര്‍ വെച്ച് പിടിപ്പിക്കുക എന്ന ദൌത്യവും ആയി ആണ് ജോസേട്ടന്‍ എത്തിയത്. മാത്തന്‍ ചേടന്റെ പറമ്പിന്റെ അടുത്ത് ലോനപ്പന്‍ ചേടന്റെ പറമ്പ് പിന്നെ തറവാടന്റെ പറമ്പ്  പിന്നെ ലില്ലി ചേച്ചിയുടെ പറമ്പ്. (ലില്ലി ചേച്ചിയുടെ ഭര്‍ത്താവു ഗള്‍ഫില്‍ ആയതിനാല്‍ ലില്ലി ചേച്ചി തന്നെ ആയിരുന്നു കാര്യങ്ങള്‍ നോക്കിയിരുന്നത് അത് കൊണ്ടാണ് ആ പേര്.) അങ്ങനെ മൈലുകളോളം കിടക്കുക ആണ് പറമ്പുകള്‍ ....
മാത്തന്‍ ചേട്ടന്റെ പറമ്പിലെ ഒരു മൂലക്കായി ഉണ്ടായിരുന്ന മൂവാണ്ടന്‍ മാവിന്റെ അടുത്തായിരുന്നു കാവല്‍ പുര. (ഒരു ചെറിയ മുളം തഴുതല്‍ കൊണ്ട് ഉണ്ടാക്കിയ പുര.) ഈ മൂവാണ്ടന്‍ മാവ് ആവട്ടെ സ്കൂള്‍ കുട്ടികളുടെ ഒരു ദൌര്‍ബല്യവും ആയിരുന്നു. ജോസേട്ടന്‍ അവിടെ തങ്ങി. ഭക്ഷണം വേലയുധേട്ടന്റെ കടയില്‍ .. അവിടെ എത്തി ഒന്ന് രണ്ടു ആഴ്ച കൊണ്ട് തന്നെ റബ്ബര്‍ തൈകള്‍ വെക്കാനുള്ള പണികള്‍ ആരംഭിച്ചു. കുഴി എടുക്കാന്‍ ലൈന്‍ അടിക്കുക എന്നതാണ് ആദ്യ പണി.. ഈ ലൈന്‍ അടി നടക്കുമ്പോള്‍ തന്നെ ലോനപ്പന്‍ ചേട്ടനും തന്റെ പറമ്പിലും റബ്ബര്‍ വെച്ചാലെന്താ എന്ന ആലോചന വന്നത്..കൊല്ലം കൊല്ലം ഉള്ള കപ്പ ഇടീലും പറിക്കലും എല്ലാം അങ്ങേര്‍ക്കു മടുത്തു തുടങ്ങിയുരുന്നു. അങ്ങനെ അതും ജോസേട്ടന്‍ നെ ഏല്‍പിച്ചു. അങ്ങനെ ആ പറമ്പിലും ജോസേടന്‍ കുട്ടി തറപ്പിച്ചു - ലൈന്‍ അടിച്ചു – 
ഈ പണി കള്‍ക്കൊക്കെ ഓടി നടക്കുമ്പോള്‍ ഉച്ച ഭക്ഷണം ഒരു പ്രശ്നം ആയിരുന്നു. - അന്ന് home delivery ഒന്നും ഉണ്ടായിരുന്നില്ല - ഞങ്ങളുടെ നാട്ടില്‍ ഇന്നും ഇല്ല. അപ്പോള്‍ ഉച്ചക്കത്തെ ശാപ്പാട് ലോനപ്പന്‍ ചേട്ടന്റെ വീട്ടില്‍ ആവട്ടെ എന്ന തീരുമാനം വന്നു. 
ലോനപ്പന്‍ ചേട്ടന്റെ ഏക മകള്‍ ആണ് എല്‍സി ചേച്ചി. അന്ന് എല്‍സി ചേച്ചി pre-degree വിദ്യാര്‍ത്ഥിനി ആണ് - pre-degree അത്ര മോശം degree ഒന്നും അല്ല.- കടപ്പാട് -നാടോടിക്കാറ്റ് . ഗ്രാമത്തിലെ ശാലീന സുന്ദരികളില്‍ മുന്‍ നിരക്കാരി. ആ നാട്ടിലായത് കൊണ്ടാവാം,പലപ്പോഴും നെറ്റിയില്‍ പൊട്ടു തൊടാനും ചന്ദനക്കുറി ഇടാനും മുടിയില്‍ മുല്ലപ്പൂ കുത്താനും സമയം കണ്ടെത്തിയിരുന്നു എല്‍സി ചേച്ചി. ചെറുപ്പം മുതലേ അപ്പു ഏട്ടന്റെ മക്കളായ സതിയുടെയും വിജയ യുടെയും കൂടെ വളര്‍ന്നത്‌ കൊണ്ടും കൂടി ആവാം അവര്‍ ചെയ്യുന്നത് അത് പോലെ തന്നെ അങ്ങ് ഫോളോ ചെയ്തു എന്ന് മാത്രം. തന്നെയുമല്ല ഇതൊന്നും അക്കാലത്തു അത്ര വലിയ വിഷയവും ആയിരുന്നില്ല. ഇതേ ടീം തന്നെ നാട്ടിലെ സ്ചൂളിലും പിന്നെ കോളേജ് ലും ഒപ്പന മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടും ഉണ്ട്. അന്നൊന്നും വ്യാപകമായ തൊട്ടുകൂടായ്മ ഉണ്ടായിരുന്നില്ല.. പിന്നീടു എപ്പോളോ ആണ് അതൊക്കെ ഉണ്ടായതു.. എന്തായാലും ഈ മുല്ലപ്പൂ ചൂടുന്ന ശീലം ഉള്ളത് കൊണ്ട് തന്നെ "മുല്ലപ്പൂ ചൂടിയ ക്രിസ്ത്യന്‍ യുവതി" - രവി വര്‍മയെ ഓര്‍ക്കുക - എന്ന പേര് ചില രസികന്മാര്‍ / ആരാധകര്‍ എല്‍സി ചേച്ചി ക്ക് നല്‍കിയിരുന്നു.  

പറഞ്ഞു വന്നത് ജോസേട്ടന്‍ ഉച്ചക്ക് ഊണ് കഴിക്കാന്‍ എല്‍സി ചേച്ചി കോളേജില്‍ പോയിരിക്കും.  ഏലിയാമ്മ ചേടത്തി ക്കായിരിക്കും ഊണിന്റെ മേല്‍നോട്ടം. ശനിയാഴ്ച ആവട്ടെ എല്‍സി ചേച്ചി ആ ജോലി എറെടുക്കും. സന്ദേശത്തില്‍ പറഞ്ഞ പോലെ സ്നേഹം സാമീപ്യം കുടുംബം ഇതൊക്കെ മനസ്സില്‍ വിത്ത് മുളപ്പിക്കുമല്ലോജോസേട്ടന്‍ ശനി ആഴ്ച്ചകള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. ഇത് മനസിലാക്കി ഏലിയാമ്മ ചേടത്തി അത് കഴിവതും ഒഴിവാക്കുകയും ചെയ്തു. ജോസേട്ടന്‍ ഇതിനിടക്ക്‌ ഹെര്‍കുലീസ് സൈക്കിള്‍ മാറ്റി ഒരു ലൂണ മോപ്പെട് വാങ്ങിയിരുന്നു. അതൊന്നു മാറ്റി ഒരു YEZDI  ബൈക്ക് വാങ്ങി ഒന്ന് കൂടി വേഗത്തില്‍ എല്‍സി ചേച്ചി യുടെ മനസിലേക്ക് കയറണം എന്ന് അങ്ങേര്‍ തീരുമാനിക്കുകുകയും ചെയ്തു.  ജോസേട്ടന്‍ താമസമാക്കി കുറച്ചു ദിവസങ്ങള്‍ ക്കുള്ളില്‍ തന്നെ പറമ്പിലെ കവല്പുരയുടെ കോലം ഒക്കെ മാറി. തരക്കേടില്ലാത്ത വൃത്തി ആക്കി വെച്ചിരുന്നു. അതാവട്ടെ ലോനപ്പന്‍ ചേട്ടന്റെയും മറ്റു കാരണവന്‍ മാരുടെയും പ്രത്യേക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. അങ്ങനെ ജോസേട്ടന്‍ നെ കുറിച്ച് ഒരു നല്ല അഭിപ്രായം ലോനപ്പന്‍ ചേട്ടന്റെ മനസ്സില്‍ ഉണ്ടാവുകയും ചെയ്തു.  

രണ്ടു പറമ്പിലും ഇത്രയും കാലം കൊണ്ട് രണ്ടു പറമ്പിലും റബ്ബര്‍ തൈകള്‍ വെച്ച് കഴിഞ്ഞിരുന്നു. ഇനി കാലാ കാലംഉള്ള വളം ഇടീലും മറ്റു പണികളും ഒക്കെയേ ബാക്കി ഉണ്ടായിരുന്നുള്ളു. ജോസേട്ടന്‍ കുറെ സമയം ഫ്രീ ആയിരുന്നു. ആ സമയം ലൂണ മോപ്പെടും ഓടിച്ചു നടക്കും. ആള് ഒന്ന് തടിച്ചു സുന്ദരനും ആയി മാറികഴിഞ്ഞിരുന്നു  ആ നടപ്പിനിടക്ക് പലരും ജോസേട്ടനെ വിളിച്ചു കൊണ്ട് പോവുകയും "ലൈന്‍ അടിപ്പിക്കുകയും" ചെയ്തിരുന്നു. അങ്ങനെ രാവിലെ ലൈന്‍ അടിക്കലും അത് കഴിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളും - പ്രധാനമായും മദ്ധ്യം പറയല്‍ ആണ്- അതായതു രണ്ടു ആളുകള്‍ തമ്മിലോ വീടുകള്‍ തമ്മിലോ മറ്റോ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ( ഒരു ഗ്രാമം പ്രദേശത്ത് അതിനു ധാരാളം സാധ്യതകളും ഉണ്ടായിരുന്നു. ) ഈ മദ്ധ്യം പറയല്‍ ഒക്കെ ഒരു ആളുടെ നാട്ടിലെ വില ആണ് കാണിക്കുന്നത്ഈ കാലത്തിനിടക്ക് ജോസേട്ടന്‍ അത്രക്കൊക്കെ വളര്‍ന്നിരുന്നു.- വൈകുന്നേരങ്ങളിലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഒക്കെ ആയി ആള്‍ വീണ്ടും ബിസി ആയി. ഇടക്കൊകെ എല്‍സി ചേച്ചി യുടെ കൃപ കടാക്ഷവും രണ്ടോ മൂന്നോ വാക്കുകളും ഒക്കെ കക്ഷിക്കു കിട്ടിയിരുന്നു. കാരണം അപ്പോലെക്കും   എല്‍സി ചേച്ചി  T.T.C പഠിക്കാന്‍ പോയിരുന്നു. 
വീണ്ടും ഒരു YEZDI  ബൈക്ക് വാങ്ങി എല്‍സി ചേച്ചിയുടെ മനസിലെക്കുള്ള യാത്ര ഒന്ന് കൂടി സ്പീഡില്‍ ആക്കണം എന്ന് ഒന്ന് കൂടി മനസ്സില്‍ ഉറപ്പിച്ചു. കൂടാതെ ഇനി ലൂണ പോര എന്നൊരു അഭിപ്രായം വേലയുധേട്ടന്റെ ചായ പീടികയിലെ ഒരു ചര്‍ച്ചയില്‍ ഉയര്‍ന്നു വരികയും ചെയ്തു. അപ്പോളാണ് ഒരു YEZDI ബൈക്ക് മൊയ്തീന്‍ ഹാജി കൊണ്ട് വന്നത്.  ഹാജിയാര്‍ വളരെ പ്രമാണിയും സ്ഥാനിയും ആയിരുന്നു. കാളപോത്ത്  പൂട്ടല്‍ മുതല്‍ ഒരുവിധപ്പെട്ട എല്ലാ ജോലികളും ഒരു മടിയും ഇല്ലാതെ അദ്ദേഹം ചെയ്യുമായിരുന്നു. 

അങ്ങനെ ആ yezdi ജോസേട്ടന്‍ വാങ്ങി. അതോടെ ജോസേട്ടന്‍ പാര്‍ടി യുടെ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഉം yezdi ബൈക്ക് ന്റെ ഉടമയും ആണ്. അങ്ങാടിയില്‍ വേലയുധേട്ടന്റെ ചായ കടയോട് ചേര്‍ന്ന് ഒരു മുറി തരപ്പെടുത്തുകയും "കോണ്ടൂര്‍ ലൈന്‍ അടിച്ചു കൊടുക്കപ്പെടും" എന്നാ ഒരു ബോര്‍ഡ്‌ ഉം വെച്ചു.  ആ ഓഫീസ് ന്റെ ഉദ്ഘാടനം ലോനപ്പന്‍ ചേട്ടന്റെ അധ്യക്ഷതയില് മാത്തന്‍ ചേട്ടനാണ് നിര്‍വഹിച്ചത്. ഉത്ഘാടനം പ്രമാണിച്ച് അങ്ങാടിയില്‍ ഉണ്ടായിരുന്നവര്‍ക്കൊകെ മുട്ടായിയും പ്രമാണി മാര്‍ക്കൊക്കെ ചായയും വിതരണം ചെയ്തിരുന്നു. ഞങ്ങളുടെ നാട്ടില്‍ Aug-15 നു ജനത വായന ശാല ക്ക് മുന്‍പില്‍  പതാക ഉയര്‍ത്തല്‍ കഴിഞ്ഞാല്‍ എല്ലാ കൊല്ലവും മുട്ടായി വിതരണം ഉണ്ട്. പിന്നെ ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളിലും. 
മാത്തന്‍ ചേട്ടന്‍ വല്ലപ്പോളും ഒക്കെ വന്നു രണ്ടോ മൂന്നോ ദിവസം ഞങ്ങളുടെ നാട്ടില്‍ തങ്ങാരുണ്ടായിരുന്നു. അവിടെ സ്ഥലം ഒക്കെ ഉള്ള ആളല്ലേഇക്കുറി ആ വരവ് വളരെ നിര്‍ണ്ണായകം ആയിരുന്നു. ലോനപ്പന്‍ ചേട്ടന്റെ വീട്ടില്‍ ആണ് ആ ദിവസങ്ങളില്‍ അത്താഴം. ജോസെട്ടനുള്ളത് റോയ് യുടെ കയ്യില്‍ അവിടെ നിന്നും പാര്‍സല്‍ ആയി കൊടുത്തയക്കും. ജോസേട്ടന്‍ മാത്തന്‍ ചേട്ടന്റെ ഒപ്പം അവിടെ പോയി ഫുഡ്‌ കഴിക്കുക ഇല്ല. അത് അങ്ങനെ ആണ്. ഉത്ഘാടനം കഴിഞ്ഞ ദിവസം രാത്രി രണ്ടെണ്ണം വീശി - അതും ജോസേട്ടന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് തന്നെ ചെയ്യും - സ്വന്തം വീട്ടില്‍ ഏലിയാമ്മ ചേടത്തി അത് സമ്മതിക്കില്ല. പക്ഷെ ഭക്ഷണം അവിടെ ആവും. ഭക്ഷണം കഴിക്കാനായി നടക്കുമ്പോളാണ് മാത്തന്‍ ചേട്ടന്‍  ആ ചോദ്യം ചോദിച്ചത്   "ലോനപ്പാ തന്‍റെ മോളെ ജോസ് നെ കൊണ്ട് കെട്ടിച്ചാലോ?" കേട്ട പാതി ലോനപ്പന്‍ ചേട്ടന് സമ്മതം. പക്ഷെ അത് ഏലിയാമ്മ ചേടത്തി യോട് പറയാനുള്ള ധൈര്യം ലോനപ്പന്‍ ചേട്ടന് ഉണ്ടായിരുന്നില്ല. ആ ദൌത്യവും മാത്തന്‍ ചേട്ടന്‍ തന്നെ ഏറ്റെടുത്തു. ഭക്ഷണ ത്തോടൊപ്പം മാത്തന്‍ ചേട്ടന്‍ വിഷയം അവതരിപ്പിച്ചു. ഏലിയാമ്മ ചേടത്തി ആവട്ടെ "എല്ലാരുടെയും ഇഷ്ടം അതാണെങ്കില്‍ അങ്ങനെ ആവട്ടെ ...." എന്ന നിലപാടാണ് എടുത്തത്‌. കല്യാണം തീരുമാനിച്ചു. ജോസേട്ടന്‍ വളരെ സന്തോഷത്തിലായിരുന്നു. yezdi മാറ്റി ഒരു ബുള്ളറ്റ് തന്നെ വാങ്ങി.  പിന്നെ അതിന്മേലായി കറക്കം.  അങ്ങനെ "ബുള്ളറ്റ് ജോസ് " എന്ന പേരും വന്നു. ഈ പേര് മറ്റ് ജോസ് മാരില്‍ നിന്നും ജോസേട്ടന്‍ നെ വെത്യസ്തനാക്കി.  മിമിക്രി ജോസ്കഥാ പ്രസംഗം ജോസ്തല്ലിപ്പൊളി ജോസ്വട്ടി ജോസ്സര്‍ക്കസ് ജോസ് എന്നിങ്ങനെ ഒരു പാട് ജോസ് മാര്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു.  ബുള്ളറ്റ് ജോസ് എന്ന പേര്‍ ഒരു ചെറിയ സ്വകാര്യ അഹങ്കാരത്തിനും കാരണമായി. പക്ഷെ അത് ഒരു അലങ്കാരമായി അങ്ങേര്‍ ഇന്നും കൊണ്ട് നടക്കുന്നു.  
ഒരു കാര്യം കൂടി: കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ എല്ലാ കഥാപാത്രങ്ങളും ഇപോളും ജീവിച്ചിരിക്കുന്നു. നിലംബൂര്‍ ന്റെ പരിസരങ്ങളില്‍. വേണം എന്നുള്ളവര്‍ക് പരിചയപ്പെടാം..

6 അഭിപ്രായങ്ങൾ:

 1. ജോസേട്ടന്‍ പുള്ളിക്കാരിയെ കെട്ടിയോ.....

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2011, മാർച്ച് 1 11:22 AM

  Binuve...........kollaam.....oru thazhakkamulla aal ezhuthiya pole.........abhinandanangal..sathesh

  മറുപടിഇല്ലാതാക്കൂ
 3. പ്രക്ഷേ വട്ടി ജോസേട്ടന്റെ കയ്യിലുള്ളത്ര ധംബടി വേറെ ആരുടെയും കയ്യിലുണ്ടാവില്ല . അല്യോ?

  മറുപടിഇല്ലാതാക്കൂ
 4. ഗംഭീരമാവട്ടേ..ഗംഭീരമാവട്ടേ..
  ബുള്ളറ്റ് വേഗത്തില്‍..

  മറുപടിഇല്ലാതാക്കൂ

സംഭാവന കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരം ആവും നിങ്ങളുടെ അഭിപ്രായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു...